ഒരു മുത്തശ്ശിയുടെ സായാഹ് ന നമസ് കാരം Kadha-Sargavedi Meeting March 25/2017
ഒരു മുത്തശ്ശിയുടെ സായാഹ് ന നമസ് കാരം
സുന്ദരമായ ഒരു ഗ്രാമത്തിൽ ഒരു വലിയ തറവാട്ടിൽ തനിച്ചായിരുന്നു ആ മുത്തശ്ശിയും മുത്തശ്ശനും . ക്രിസ്തു മതത്തിൽ ജീവിച് ആ മതത്തിന്റെ ആചാരങ്ങളെയും വിശ്വാസത്തെയും മുറുകെ പിടിച് ജീവിക്കുന്ന രണ്ടു പേർ . തന്റെ മകളെയും അതെ വിശ്വാസത്തിൽ വളർത്തി കൊണ്ടു പോന്നു . അവരെലാം കല്യാണം കഴിച് കുടുംബത്തോടൊപ്പ്ഉം പല സ്ഥലങ്ങളിലായി ജീവിക്കുന്നു. അവധിക്കാലത് എല്ലാവരും ഈ തറവാട്ടുവീട്ടിൽ ഒന്നിച്ചു കൂടും. പിന്നെ സന്തോഷത്തിന്റെ നിമിഷങ്ങളാണ് .
കുട്ടികളുടെ കളികളും ചിരികളും സ്ത്രീജനങ്ങൾ ഒന്നിച്ചുള്ള അടുക്കള പണികളും പുരുഷന്മാരുടെ വഗ തീറ്റിയും കുടിയും അങ്ങനെ ഒരു ഉത്സവ പ്രതീതിയാണ്. മുത്തശ്ശിയും മുത്തശ്ശനും എന്നും അതിരാവിലെ പള്ളിയിൽ കുർബാ ന്ക പോകും . അതവർ ഒരിക്കലും മുടക്കാറില്ല. മകൾ വീട്ടിൽ ഉണ്ടെങ്കിൽ അവരിൽ ചിലരും കൂടെ കാണും. മക്കൾക്ക് മാതാപിതാക്കളെ അത്ര ബഹുമാനമാണ്. ഏറ്റവും ബഹുമാനം അച്ഛനോട് തന്നെ.
സായാഹ് ന പ്രാർത്ഥനകളിൽ കൊച്ചുമക്കൾ അച്ചാച്ചനോടോപ്പും ഒരു മുറിയിൽ മുട്ടിൽ നിന്ന് കൊന്തയെത്തിക്കും. തൊട്ടടുത്ത മുറിയിൽ മുത്തശ്ശിയും മക്കളും ഉണ്ടാഗു ഉം . ഏകദേശം രണ്ടു മണിക്കൂർ ആ പ്രാർത്ഥന നീളും. കുട്ടികൾ കൊന്തയുടെ രഹസ്യനഗ്ൽ വളരെ വേഗതയിൽ ചൊല്ലി തീർക്കാൻ ശ്രമിക്കും. എന്നിട്ടു വേണം അടുത്ത കലാപരിപാടികളിലേക്കു കടകാന്ൻ . എന്നാൽ ഏതേലും രഹസ്യം തെറ്റിച്ചാൽ അച്ചാച്ചന്റെ വക നല്ല വഴക്കു കിട്ടും. കുടുംബാന്ഗ ങ്ങൾ ഒന്നിച്ചു സൃഷ്ടി കർത്താവിനെ സ്തുതിക്കുന്ന സുന്ദരമായ നിമിഷങ്ങളായിരുന്നു അത്.
മുത്തശ്ശൻ എല്ലാവരെയും വിട്ടു പിരിഞ്ഞതിന് ശേഷം മുത്തശ്ശി ആ കുടുംബത്തിൽ പുലർത്തികൊണ്ടു പോന്ന എല്ലാ ആചാരങ്ങളും അതു പോലെത്തന്നെ പുലർത്തികൊണ്ടു പോ ന്നു . മുത്തശ്ശിയെ പരിചരിക്കാനായി കൂടെ ഒരു സ്ത്രീയെയും മക്കൾ ഏർപ്പാടാകി കൊടുത്തു. മുത്തശ്ശിക്കെ ആ ഗ്രാമം വിട്ടഉ മകളോടൊന്നിച്ചു സിറ്റി യിൽ താമസിക്കാൻ താല്പര്യമില്ല. പിന്നെ അവധിക്കാലത്തും വരും മകളെയും കൊച്ചുമകളെയും കാത്തിരിക്കാൻ മുത്തശ്ശി തുടങ്ങി.
പതിവുപോലെ സായാഹ് ന പ്രാർത്ഥനയിൽ മുത്തശ്ശന്റെ സ്ഥാനത്തെ മുത്തശ്ശി നേതൃ ഥ് എം കൊടുത്തു . രണ്ടു മണിക്കൂർ നീണ്ട പ്രാർത്ഥന മക്കളെല്ലാം കൂടി മുക്കാൽ മണിക്കൂറാക്കി. മുതിർന്നവർ പലരും അവരവരുടെ കാര്യനഗൽ ശ്രദ്ധിച്ചു കൊണ്ടിരിപ്പായി. കൊണ്ടയുടെ രഹസ്യങ്ങൾ വളരെ വേഗത്തിൽ ചൊല്ലി തീർത്തു കുട്ടികൾ സ്ഥലം കാലിയാക്കി. എന്നാൽ അവിടെ തന്നെയിരുന്നെ എല്ലാ പ്രാർത്ഥനകളും ചൊല്ലി തീരത്തിന് ശേഷം മാത്രമായിരുന്നു മുത്തശ്ശിയുടെ അത്താഴഎം .
കാലങ്ങൾ കുറെ കടന്നു പോയി. മുത്തശ്ശി നൂറു വയസിനടുത്തെ എത്തിയിരിക്കുന്നു. പഴയതുപോലെ അതിരാവിലെ പള്ളികുര്ബാനയിൽ പങ്കെടുക്കാൻ ആരോഗ്യം അനുവദിക്കുന്നില്ല. ഓർമ്മ കുറവുമുണ്ട്.
പിന്നീടങ്ങോട്ട് സായാഹ് ന നമസ്കാരത്തിന് മുത്തശ്ശി ചില്ലു പെട്ടിക്കു മുന്നിൽ മുട്ടിന്മേൽ നിന്ന് ശാലോം ചാനലിൽ തൂവെള്ളയിൽ പ്രത്യക്ഷപ്പെട്ട കുരുന്നു കന്യാസ്ത്രീകളോടോപ്പും കൊന്തയെത്തിക്കാൻ തുടങ്ങി. ഓരോ രഹസ്യവും ധ്യാനിച്ച് കൊണ്ടവർ നന്മ നിറഞ്ഞ മാറിയതിനു സ്തുതി എണ്ണം തെറ്റാതുരുവിട്ട് കൊണ്ടേയിരുന്നു. മുത്തശ്ശി സ്വന്തം മകളെയും കൊച്ചുമകളെയും മറന്നു പോയിരിക്കുന്നു.
പക്ഷെ മറക്കാത്തതാ യി ഒന്നേയുള്ളു ഈ സായാഹ് ന നമസ്കാരം . ഇപ്പോൾ മുത്തശ്ശി പണ്ടത്തേക്കാളും വളരെ സന്തുഷ്ടയാണ് . അവധിക്കു മാത്രം വരുന്ന മകളെ കാണുന്നതിലും എന്നും നിലനിൽക്കുന്ന സന്തോഷമാണ് ശാലോം ചാനൽ നല്കുന്നത് . ഏറ്റവും ബഹുമാന്യരും തൻ ആരാധിക്കുന്നവരുമായ അച്ചന്മാരുടെയും കന്യാസ്ത്രീകളുടെയും ഒപ്പമുള്ള ഈ സായാഹ്ന നമസ്കാരം. അവരെയിങ്ങനെ തൊട്ടടുത്തെ കണ്ടു അവരോടൊന്നിച്ചുള്ള പ്രാർത്ഥന . മുത്തശ്ശിഷേ സംഭ ന്ധിച്ചിടത്തോളഎം എന്നും ഒരു പുനർ ജീവൻ ലഭിക്കുന്ന ധന്യ മുഹൂർത്തം .
അവരോടൊന്നിച്ചു തന്നെ പിരിഞ്ഞു പോയ പ്രിയപെട്ടവനെയും ആ മുത്തശ്ശി കാണുന്നുണ്ടാവാം.
നന്ദി
ലാ ഫി യ
ലാ ഫി യ
Copyright - Lafia Sebastian
All rights reserved
All rights reserved
Good
ReplyDelete